About Me dr.k.g.balakrishnan Author

My photo
kattoor680702,thrissur, kerala, India
well known poet,writer,speaker,physician

Thursday, 27 February 2014

dr.k.g.balakrishnan books-how to order in India.

എന്റെ ഇംഗ്ലീഷ് കവിതകൾ ആമസോണ്‍ ബുക്സ് ലോകമെമ്പാടും ലഭ്യമാക്കിയിരിക്കുന്നു. ഇന്ത്യയിൽ Book Adda online ആയി മാർക്കറ്റ്‌ ചെയ്യുന്നു. ഷിപ്പിങ്ങ് സൗജന്യം. speed post വഴി വീട്ടിൽ എത്തും.
Please Google "dr.k.g.balakrishnan books.

ulta pulta bydr.k.g.balakrishnan

ഉൾട്ട  പുൾട്ട  
=================
ഡോ.കെ.ജി.ബാലകൃഷ്ണൻ 
=================
1.
എതിർ ദിശയിൽ 
ഫാൻ;
സ്പീഡില്ല;
കാറ്റുമില്ല.
മെക്കാനിക്ക് വന്നു.
കണ്ടു കേട്ടു മണത്തു 
തൊട്ടു സ്വദിച്ചു;
ഉരിയാടി:
"ഉൾട്ട "
അങ്ങനെ ഒരു കഹാനി.

വളരെ കൊതിച്ച് 
ഓരോ കാലണയും കുട്ടിവച്ച്
വാങ്ങിയ പങ്ക;
യന്ത്രം-
എന്തോ-
എല്ലാം ഉൾട്ട. 

കാര്യങ്ങൾ 
ഉൾട്ട  പുൾട്ട .

2
എന്റെ 
കണ്ണ് കാത് 
നാക്ക് മൂക്ക് 
ത്വക്ക് 
ഒക്കെ
ഉൾട്ട .

ഞാൻ 
അന്തം വിട്ട്.
നീയാട്ടെ,
എന്റെ 
മിടിപ്പ് 
ഇരുമ്പ് വിലക്ക്
തൂക്കിവാങ്ങാൻ റെഡി.

അറവുകാരാ,
(അരവുകാരാ)
പെറാത്ത പയ്യിനെത്തന്നെ
നിനക്ക് പഥ്യം;
തുടുത്ത് കൊഴുത്തിരിക്കുമ്പോൾ
കശാപ്പിന് 
ജോർ.

മൂർച്ചയേറിയ കത്തി;
ഇറച്ചിക്ക് നല്ല വില-
പഞ്ചനക്ഷത്രങ്ങൾ
സുലഭം.

മലയിടിച്ചു 
കുളം മൂടി 
പുഴയെ 
കൊന്നുകൊൾക 
അമ്മയെ 
വറുത്ത് 
തിന്നുകൊൾക.

നാളെയിലേക്ക് 
കുതിക്കുന്നവനെ
ഇന്നലെയിലേക്ക് 
ചവിട്ടിത്താഴ്ത്തി
ഓണത്തിനൊരൂണ്-
ബോണസ്
നിന്റെ സൗജന്യം.

നെടുവീർപ്പ് 
പഴയ 
മുടിയൻ 
കാരണവരുടെ
വേദാന്തം:
"എന്തു ചെയ്യാം-
എല്ലാം 
ഉൾട്ട  പുൾട്ട-
ഒക്കെ നാളെ 
ശരിയാകും".
(മൂപ്പര് ദില്ലിയിൽ പോയിട്ടുണ്ട്;
ഇനിയും പോകും.)
=====================
dr.k.g.balakrishnan 10-2-2014
mob:9447320801