About Me dr.k.g.balakrishnan Author

My photo
kattoor680702,thrissur, kerala, India
well known poet,writer,speaker,physician

Thursday, 27 March 2014

അവൾ
======================
ഡോ കെ ജി ബാലകൃഷ്ണൻ
==========================
ആരിത് തുടികൊട്ടിപ്പാടുവോൾ
എൻ മൌനത്തിൻ
ഓരില മിഴിയുമീ
പുലരിപ്പുതുചോപ്പിൽ! -
നേരിന് പുളകമായ്
നീരിന് സുഖദമാം
നേരിയ കുളിർത്തുള്ളി-
ത്തുടിപ്പായ് മധുരമായ്!

പൂനിലാവിഴയിലെ
നീലത്തൂവെളിച്ചമായ്
പൂങ്കിനാവിലെ രാഗമധുവിൻ
ചിനച്ചമായ്
പാതികൂമ്പിയ കരി-
മിഴിയിൽ തുളുമ്പുന്ന
പ്രീതിതൻ പരിഭവ-
മുറയും കിണ്ക്കമായ്;

ജീവിതത്തിന് നിത്യ-
മാമോദച്ചിറപ്പായും
ഭാവിതൻ തിരക്കോളിൽ
സാമസാന്ത്വനമായും
ആരിതെന്നകംപൊരുൾ -
ത്തുടിപ്പായ്ത്തുടിക്കുന്നു;
വാരിജമലരിതൾ-
മിനുപ്പായ് തുളിക്കുന്നു!

അവളെൻ സിരകളിൽ
സംഗീതം പകരുവോൾ,
അവളെൻ കവിതയായ്
ഈണമായ്
നിറയുവോൾ! 
ഞങ്ങളുടെ 42-ആം വിവാഹവാർഷികദിനകവിത (20-3-2014)

Thursday, 13 March 2014

ayyaantan thiruvaaraat


അയ്യാണ്ടൻ 
തിരുവാറാട്ട് 
=================
ഡോ.കെ.ജി.ബാലകൃഷ്ണൻ 
==================== 
എല്ലാറ്റിനും 
ഒരു ലിമിറ്റ് വേണമെന്ന്
നാട്ടുവഴക്കം;
കൂടാതെ,
കക്കുന്നവന് 
നിക്കാനറിയണമെന്നും.

പിന്നെ 
നടുക്കുളത്തിൽ 
ഇറങ്ങി 
ഒന്നിന് പോയാലും 
നാടറിയുമെന്നും.

നിനക്കും 
ഇതൊക്കെ 
ഓടും.
എങ്കിലും,
പലവട്ടമായാൽ 
ഒരുവട്ടം 
പെടുമെന്ന് 
സത്യമായും 
കിറുകൃത്യമായി 
ഓലത്തിളക്കം.

നീ പോഴനല്ല;
ചേകവരോളം
മെയ് വഴക്കം;
വെട്ടിന് വെട്ട്;
അടവിനടവ്;
രണ്ടിനും തട;
തച്ചോളിപ്പയറ്റ്.

ഒപ്പം 
കൊല്ലന് 
കോഴയെറിഞ്ഞ് 
കള്ളച്ചുരിക
പടയ്ക്കുവോൻ;
എകെ തോക്ക്
തലയിണച്ചോട്ടിൽ
പൊരുന്നയ്ക്ക് വയ്ക്കുവോൻ;
ശങ്കരാഭരണത്തിൽ 
പൊങ്കാലയിട്ട്
ദേവിയെ 
പ്രീതിപ്പെടുത്തുവോൻ; 
തനിക്കുള്ളതെല്ലാം 
തിരുനടയിൽ നേദിച്ച്  
പട്ട് പുതപ്പിച്ച് 
സാഷ്ടാംഗം 
പ്രണമിക്കുവോൻ.

ചിരിക്കുടുക്കകൾ പൊട്ടിച്ച് 
നീലാകാശത്തിൽ 
പൂത്തിരി;
നിറനിലാവെട്ടതിൽ
ദേവഭൂമിക്ക് 
പൊന്നാട.

2.
വരുന്നു 
അയ്യാണ്ടൻ 
തിരുവാറാട്ട്;
പാണ്ടിമേളമെവിടെ?
പ്രാമാണിയെവിടെ? 
ചെണ്ട-കുഴൽ-തകിൽ 
ഇലത്താളമെവിടെ?
-നിന്റെ കുറുംകുഴൽ(പണം)
എവിടെ?

പഞ്ചവാദ്യമെവിടെ?
അമിട്ടും ഗുണ്ടും 
ആനയും കുടമാറ്റവും 
കൂറുമാറ്റവും
എവിടെ?
മഹാദേവാ!
അമ്മേ!
നാരായണാ!
ഒക്കെ 
എട്ടുനിലയിൽത്തന്നെ
പൊട്ടണേ!
രാമാ!
അരവിന്ദനയനാ!
=========================== 
14-3- 2014 
+91 9447320801
=========================== 

Monday, 3 March 2014

എന്റെ പതിനഞ്ചാമത് കാവ്യസമാഹാരം "കുറുക്കൻ@ കുരുക്കാൻ.കോം"
(ലക്ഷ്മി ബുക്സ് ഇന്ത്യ) പ്രകാശനം
9-3-2014 ഞായർ
2 മണി
കേരള സാഹിത്യ അക്കാദമി
തൃശൂർ.
കവിസദസ്സ്
സഹൃദയസദസ്സ്
കാവ്യാലാപനം
പ്രഭാഷണം.
സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
2-3-2014.
മൊബൈൽ 9447320801
drbalakrishnankg@gmail.com
സർഗസ്വരം,തൃശൂർ
ലക്ഷ്മി ബുക്സ് ഇന്ത്യ
കാട്ടൂർ 680702
0480 2875240
 ഡോ.കെ.ജി. ബാലകൃഷ്ണൻ കണ്ടങ്ങത്ത്.