About Me dr.k.g.balakrishnan Author

My photo
kattoor680702,thrissur, kerala, India
well known poet,writer,speaker,physician

Friday, 30 December 2016

Thursday, 29 December 2016

Tuesday, 27 December 2016

Monday, 26 December 2016

Tuesday, 20 December 2016

waves: രമ്യം   21 -12 -2016-----------------------------...

waves: രമ്യം   21 -12 -2016 -----------------------------...: രമ്യം   21 -12 -2016 -------------------------------------- ഡോ കെ ജി ബാലകൃഷ്ണൻ ------------------------------------------- *"ഓം പ...

Friday, 16 December 2016

Thursday, 15 December 2016

waves: ശിക്ഷ  16 / 12 / 16------------------------------...

waves: ശിക്ഷ  16 / 12 / 16 ------------------------------...: ശിക്ഷ  16 / 12 / 16 ---------------------------------------- ഡോ കെ ജി ബാലകൃഷ്ണൻ ---------------------------------------------- 1. ഈയാ...

waves: "താ....... "  15-12-16---------------------------...

waves: "താ....... "  15-12-16 ---------------------------...: "താ....... "  15-12-16 --------------------------------------- ഡോ കെ ജി ബാലകൃഷ്ണൻ --------------------------------------------...

Wednesday, 14 December 2016

waves: രമണമൗനം 15-12-16----------------------------ഡോ ക...

waves: രമണമൗനം 15-12-16 ---------------------------- ഡോ ക...: രമണമൗനം 15-12-16 ---------------------------- ഡോ കെ ജി ബാലകൃഷ്ണൻ ------------------------------------------------- 1 ഇല്ല ഞാനടരിനില്ല...

waves: രാധയുടെ പാട്ട്-----------------------------------...

waves: രാധയുടെ പാട്ട് -----------------------------------...: രാധയുടെ പാട്ട് --------------------------------------------- ഡോ കെ ജി ബാലകൃഷ്ണൻ -------------------------------------------------- 15-1...

agnigeetham.blogspot.in: *ഞാൻ---------------------------------------------...

agnigeetham.blogspot.in: *ഞാൻ ---------------------------------------------...: *ഞാൻ ---------------------------------------------- ഡോ കെ ജി ബാലകൃഷ്ണൻ ----------------------------------------------- 12 --12 -2016 -...

Monday, 12 December 2016

*ഞാൻ
----------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------
12 --12 -2016
----------------------------------------------

1
ഇന്നലെപ്പറന്നെത്തിയീ-
മരക്കൊമ്പിൽ;
ഇന്നിനി
തങ്ങണം ദിന-
മൊന്ന്;
പിന്നെയോ
വന്നിടത്തേക്ക്!

2
അല്ല;
അറിയില്ല വന്നിടം; വഴി-
മാഞ്ഞു;
പിറവിയുടെ പാത;
വേണുവിൽ
ചൊടിയുണർത്തിയ മധുരഗീതമേ!
അറിയുകയില്ല;
എവിടെ നീ
പറന്നകലുമെന്നെനി-
ക്കിനിയുമില്ല പോൽ;
മേൽവിലാസവും
മെയിൽ വിലാസവും!

 3
ആൽമരക്കൊമ്പിലായിരം
കിളികൾ;
പാതയിൽ പഥികർ;
നീലവാനിലോ
സൂര്യദേവനൊരു
പുതിയ ഭാതമായ്
നിത്യമുണരുവോൻ;
തേരിലാകാശവീഥി
താണ്ടുവോൻ;
പകലവൻ;
രാവിൽ മറയുവോൻ;
പുതിയ നിനവ് മെനയുവോൻ!

4
ഞാൻ മരൻ; മരണമുള്ളവൻ;
മഴ നനയുവോൻ;
തിരികെ
നാളെ
വിണ്ണറയിൽ;
ചെന്നു ചേരുവോൻ!

5
എവിടെയാകിലു-
മെവിടെ ഞാൻ പോയിമറയുമെങ്കിലും;
മറയുകില്ല ഞാൻ!

6
ചിരനിരന്തരധാരയാണ്
ഞാൻ;
പരമമാണ് ഞാൻ;
അമരനാണ് ഞാൻ!
----------------------------------------------------------------
* ഊർജസംരക്ഷണനിയമം
(Law of Conservation of Energy)
The Full! (പൂർണം ).
----------------------------------------------------------------
indian poet dr.k.g.balakrishnan
9447320801
-------------------------------------------------------------------




 





 


   

Sunday, 11 December 2016

ശിവഗിരിയിലേക്ക്
------------------------------------
-12 -12-2016
--------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
1

അറിവാണഖിലവു-
മെന്നരുളി ഭാരതം;
അറിവിനൊളിയാമെ-
ന്നുൾവിളിവിശേഷം!

2
ഒരു കുഞ്ഞുതാരകം
മിഴിയുവതുപോലും;
ഒരു കുഞ്ഞുകോരക-
മുണരുവതുപോലും
മരവിരിയുടുത്തവർ
മരുവി വനഭൂവിൽ-
ത്തപജപസുഗന്ധം
സിരകളിലുണർത്തും
പരമമതിനുയിരെ-
ന്നരുമസ്വരമൂതി!

3
നറുമലരൊളിയിലൊരു
കൂളിരുമണി മിന്നി;
കുരുവിയുടെ ചൊടിയിൽ
സരിഗമ വിരിഞ്ഞു!

4
പ്രകൃതിയുടെ കവിളിൽ
നവരസവിലാസം;
രജനിയുടെ കാതിൽ
സുകൃതമദഘോഷം!


5
ഗുരുവരുൾ ചുരത്തും
ശിവഗിരിയിൽ നിന്നേ
ഒരുമയുടെ ഗീതം
തിരമൊഴി പൊഴിക്കു!

6
നിരനിരെ ലസിക്കും
തരുനിരകൾ പാടും
ഗുരുമൊഴികളെന്നും
ക്ഷരരഹിതസത്യം!

7
പരയിലറിവായും
ധരയിലലിവായും
മനതിലൊരു കനക-
ക്കതിർ;  
കിരണമാല്യം!

8.
പരമപദമേറി;
ഛവി കവിയുമൊന്നിൻ
ചരണമലർ തൂവും
ധുളികയിൽ മുങ്ങി-
പ്പീതനിറമാർന്നും,

9
സ്വേദകണധാരാ-
പുണ്യമധു നാവിൽ
ദൈവദശകത്തിൻ
ധന്യരസമായൊഴുകി
വിണ്ണാറ് തീർത്തും

10
ഗുരുവുന്റെ പദകമല-
വന്ദനസൗഖ്യത്തിൽ
മുങ്ങി കുളിക്കുവാൻ
ഞങ്ങൾ
വരുന്നിതാ
ശതശതകോടികൾ!
-------------------------------------------------
dr.k.g.balakrishnan
drbalakrishnankg@gmail.com
9447320801
kandangath,kattoor,thrissur
pin 680702
---------------------------------------------------











 

     

Tuesday, 6 December 2016

Nascent Poetry: *നീ  7 -12 -2016------------------------------ഡോ...

Nascent Poetry: *നീ  7 -12 -2016 ------------------------------ ഡോ...: *നീ  7 -12 -2016 ------------------------------ ഡോ കെ ജി ബാലകൃഷ്‌ണൻ ----------------------------------------------- നീ പോയി! അംബരവാതി...

Sunday, 4 December 2016

Friday, 2 December 2016

"ഗുരുപർവ്വം"
---------------------- 
കവിയും ഗ്രന്ഥകാരനുമായ ഡോ കെ ജി ബാലകൃഷ്ണന്റെ 20 ഗവേഷണ പ്രബന്ധങ്ങൾ സമാഹരിച്ച മലയാള കൃതി ഗുരുപർവ്വം(Era of Guru) ആമസോൺ അന്താരാഷ്ട്ര തലത്തിൽ അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിച്ചു. ഭാരതമടക്കം എല്ലാ ലോകരാഷ്ട്രങ്ങളിലും ലഭ്യം. 

അനിതരസാധാരണമായ കാവ്യശൈലിയിൽ ഭാരതീയദർശനത്തിന്റെ ഭാവദീപ്‌തിയും ഗരിമയും ആധികാരികതയും സൗന്ദര്യവും ഏകതാനതയും സുസൂക്ഷ്മം വിശകലനം ചെയ്യപ്പെടുന്നു. ശ്രീവ്യാസനും ശ്രീശങ്കരനും ശ്രീനാരായണനും കിറുകൃത്യമായി നിരീക്ഷണവിധേയമാക്കിയ അറിവെന്ന പരമാനന്ദത്തെ അതിവിദഗ്ദ്ധമായും അസന്നിഗ്ദ്ധമായും കവി ബാലകൃഷ്ണൻ ആധുനികശാസ്ത്രത്തിന്റെ 21-ആം നൂറ്റാണ്ടിലെ വിജ്ഞാനസൂക്ഷ്മ ദർശനം
ആധാരമാക്കി പരിശോധിക്കുന്നു.

പ്രഫസർ എം കെ സാനുമാസ്റ്ററുടെ അവതാരിക.
ഡോ കെ സുഗതന്റെ ആമുഖം
ശ്രീ പായിക്കാട്ട് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ പഠനം.

ഭാരതത്തെ ലോകവിജ്ഞാനത്തിന്റെ കേന്ദ്രബിന്ദുവായിത്തന്നെ പരിഗണിച്ചേത്തീരൂ എന്ന സത്യം അടിവരയിട്ടുറപ്പിക്കുന്ന കൃതി.

-----------------------------------------------------------------------------------------------------------------

For details please search Google "dr.k.g.balakrishnan poet Amazon.com" & search "Guruparvam".
Please order the book from Amazon.in online. Door delivery/ free shipping.
https://agnigeetham.blogspot.com/