About Me dr.k.g.balakrishnan Author

My photo
kattoor680702,thrissur, kerala, India
well known poet,writer,speaker,physician

Tuesday, 12 September 2017

new bk poem 23 ochu karivanti puzha

nb poem no 23
----------------------------------------
ഒച്ച്  കരിവണ്ടി പുഴ  12 -9 -2017
-----------------------------------------

ഒച്ച്;
പഴയ കരിവണ്ടി പടി
സീരിയൽക്കഥ.

നാട്ടിലും മേട്ടിലും
കാട്ടിലു-
മിഴഞ്ഞു വഴി താണ്ടി.

രാപ്പകൽ നിറഞ്ഞും
പേപ്പക പൊഴിഞ്ഞും
തീപ്പുക ചൊരിഞ്ഞും
ചെരിഞ്ഞും കരഞ്ഞും
കറഞ്ഞും കവിഞ്ഞും.

എങ്കിലുമതു
ജീവിതം;
നിറമാർന്ന
കരിയാർന്ന;
കമനീയവർത്തുള-
മിത്രയും
മുഖവുര!

2.
തമാശയിതു ജീവിതം;
കാലഗണിതം;
തമസ്സും യശസ്സുമിഴ ചേർന്നും;
വെളിച്ചം
പകർന്നും വിലസും
ഗുണിതം; ഹരിതം;
രസഭരിതം!

3.
കരിവണ്ടി പോയ്
പുതിയ മാനം തെളിഞ്ഞു;
യാനം പിറന്നു
പുതുനാളം നിരന്നു;
വേഗം കവിഞ്ഞു കവി-
യൊപ്പം നടന്നു.

4.
നേരം പഴയപടി തന്നെ!
നിമിഷമിതു പണ്ടും
കാലം മെനഞ്ഞു;
വേഗമതുതന്നെ!

5.
പുഴയിനിയുമൊഴുകും
പുഴയിനിയുമൊഴുകും!
-------------------------------------------------
nb 23 ഒച്ച് കരിവണ്ടി പുഴ
12/9/17
-----------------------------------------------------









 



No comments:

Post a Comment